ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്ക് നടുറോഡില്‍ ക്രൂര മര്‍ദനം

തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം.

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്ക് നടുറോഡില്‍ ക്രൂരമർദനം. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം.

പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. കമ്പി വടികൊണ്ടുള്ള ആക്രമണത്തിൽ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം.

Share
Leave a Comment