മറ്റൊരാളോട് ചാറ്റ് ചെയ്ത കാമുകിയെ പരസ്യമായി മര്‍ദിച്ച്‌ യുവാവ്, ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു : അറസ്റ്റ്

ചൊവ്വാഴ്ചയായിരുന്നു സംഭവം.

മലപ്പുറം: മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയായ യുവതിയും ഇയാളും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, യുവതി മറ്റൊരാള് ചാറ്റ് ചെയ്തതിൽ ദേഷ്യം തോന്നിയ യുവാവ് പരസ്യമായി വഴക്കിടുകയായിരുന്നു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിക്കുകയും പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Share
Leave a Comment