തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. മധ്യവര്‍ഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read Also: കേരളത്തെ കേന്ദ്രം വളരെയധികം അവഗണിച്ചു
പ്രധാന പ്രഖ്യാപനങ്ങള്‍
‘വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാക്കും‘
വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാക്കുന്നതിന് ബൃഹദ് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവിടം ഒരു പ്രധാന വ്യവസായ ഇടനാഴി ആക്കി മാറ്റും.
സര്‍ക്കാര്‍ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും
ഭൂമി ഇല്ലാത്തതിനാല്‍ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.
കാരുണ്യ പദ്ധതിക്ക് 700 കോടി
സംസഥാനത്ത് കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു.
തനത് നികുതി വര്‍ദ്ധന സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെടുത്തി
തനത് നികുതി വര്‍ദ്ധനയാണ് സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെടുത്തിയത്. 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചു. ധനകമ്മി 2.9% ആയി കുറഞ്ഞു. റവന്യു കമ്മി 1.58% ആയി കുറക്കാന്‍ സാധിച്ചു.
സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി’
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും.
‘കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി’
കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു.
‘തീരദേശ പാത പൂർത്തിയാക്കും’
സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കാൻ നീക്കം. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി.
‘കെ ഹോം പദ്ധതി വരും’
സംസ്ഥാനത്ത് ഉപയോഗശൂന്യമായി അടഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.
‘കണ്ണൂർ ഐടി പാർക്ക് 293.22 കോടി നൽകി’
‘കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഐടി പാർക്കുകൾ. കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്’
‘ഉൾനാടൻ ജലഗതാഗത വികസനത്തിന് 500 കോടി’
ഉൾനാടൻ ജലഗതാഗത വികസനത്തിനായി കിഫ്‌ബി 500 കോടി നൽകും.
അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും
സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്.
വന്യജീവി ആക്രമണം പ്രത്യേക പാക്കേജ്
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി
റീബില്‍ഡ് കേരള
8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി
5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി
പ്ലാൻ തുകയ്ക്ക് പുറമെ 50 കോടി
Leave a Comment