വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി

കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം.

കല്‍പറ്റ: വയനാട്ടില്‍ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കടുവയുടെയും ഒരു പെണ്‍കടുവയുടെയും ജഡമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കണ്ടെത്തിയത്. കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം.

ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ. മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വനം വകുപ്പ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.

Share
Leave a Comment