പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
Read Also: സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യ മന്ത്രാലയം
നേരത്തെ, ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.
അതേസമയം മുന്‍ വൈരാഗ്യം വെച്ച് ചെന്താമര ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതി, തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി എലവഞ്ചേരിയില്‍നിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാന്‍ കഴിയുന്ന കൊടുവാള്‍ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരന്‍ പുറത്തിറങിയ സമയം വെട്ടി വീഴ്ത്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാള്‍ പ്രതിയുടെ മുറിയില്‍ കട്ടിലിനടിയില്‍ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തില്‍ ഒളിവില്‍ പോകുകയും ചെയ്തു.
Leave a Comment