എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി

കൊച്ചി : എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഹോസ്റ്റലിലാണ് സംഭവം.

കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.  മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലുള്ള വിവരമാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പടെ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Share
Leave a Comment