നല്ല ജോലി ലഭിച്ചില്ല, വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കുറ്റിച്ചലില്‍ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നിലമ സ്വദേശി ഇരുപത്തഞ്ചുകാരനായ ആദര്‍ശിനെയാണ് ഇന്നലെ വീടിന്റെ ടെറസിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം നാലുമണിയോടെ ആദര്‍ശിനെ വിളിക്കാന്‍ എത്തിയ അനുജനാണ് ആദര്‍ശ് തൂങ്ങിമരിച്ച നിലയില്‍ കിടക്കുന്നത് കാണുന്നത്.

Read Also: രണ്ട് വയസുകാരിയുടെ മരണം കൊലപാതകം, വീട്ടിലെ 4 പേരുടെയും മൊഴികള്‍ എല്ലാം വ്യത്യസ്തം: സംഭവത്തിലാകെ ദുരൂഹത

പൂവച്ചല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദര്‍ശ് ഇന്നലെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് വീടിനുമുകളിലേക്ക് കയറിപ്പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ അനുജന്‍ മുകളില്‍ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ആദര്‍ശിന് നല്ല ജോലി ലഭിക്കാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

Share
Leave a Comment