ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ഇപ്പോൾ കുറ്റവാസനയില്ലെന്നും ഷെറിന് മാനസാന്തരം ഉണ്ടായെന്നും ജയിലിലെ നല്ല നടപ്പു കൊണ്ടാണ് ഷെറിനെ ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നും കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എംവി സരള പറഞ്ഞു.ഷെറിന് പ്രത്യേകമായ പരിഗണന കൊടുത്തിട്ടില്ലെന്നും എംവി സരള പറഞ്ഞു.
ഷെറിൻ പരമാവധി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള പരാതിയും ഇല്ലാത്തതിന്റെ ഭാഗമായാണ് ശിക്ഷ ഇളവ് നകിയത്. ഷെറിന് മാനസാന്തരം വന്നിട്ടുണ്ട്. ശരിയായ ഒരു ജീവിതത്തിലേക്ക് വരുമ്പോൾ അത് പറ്റില്ല നിങ്ങൾ പണ്ടത്തെപ്പോലെ തന്നെ ജീവിക്കണം എന്ന് പറയാൻ പറ്റുമോ എന്നും എംവി സരള ചോദിച്ചു. ശിക്ഷായിളവിൽ തീരുമാനം ഏകകണ്ഠേന എടുത്തതെന്ന് സരള വ്യക്തമാക്കി.
അതേസമയം, അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം എടുത്തതെന്ന ആരോപണം ശക്തമായി. മോചനശുപാര്‍ശ അതിവേഗത്തിലാണ് മന്ത്രിസഭായോഗത്തില്‍ എത്തിയത്. ശുപാര്‍ശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭാ യോഗത്തില്‍ എത്തിയത്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്. ഇവരെയൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ഇതിനിടെ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല. മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് ഇടപെട്ടാണ് അവരെ സഹായിച്ചത്. അതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാമക്കാല പറഞ്ഞു. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും ഇടപെട്ടു. പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ പറഞ്ഞു.
Post Your Comments