നെന്മാറ ഇരട്ട കൊലപാതകം : വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കൊടുവാളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി

പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചു പരിശോധന നടത്തുകയാണ് പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കൊടുവാളും പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലയ്ക്ക് ശേഷം പ്രതി സ​ഹോദരന്റെ വീട്ടിൽ പോയതായി കണ്ടെത്തിയതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

read also: ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ട്രെയിലർ ചൊവ്വാഴ്ച മമ്മൂട്ടി പുറത്തിറക്കും

പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചു പരിശോധന നടത്തുകയാണ് പൊലീസ്. ഏഴ് പേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.

Share
Leave a Comment