സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, ഗുരുതരാവസ്ഥിൽ തുടരുന്നു: ബി ഉണ്ണികൃഷ്ണൻ

വെന്‍റിലേറ്ററിന്‍റെ സഹായം തുടരുകയാണ്

കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥിൽ തുടരുകയാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ ഷാഫിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വെന്‍റിലേറ്ററിന്‍റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ല. എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനിൽക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നൽകിവരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചി ആസ്റ്റർ മെ‍ഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.  കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഷാഫി ഒരുക്കിയിട്ടുണ്ട്.

Share
Leave a Comment