മംഗല്യഭാഗ്യം നൽകി, ശത്രുദോഷം, വിഘ്നങ്ങള്‍ ഇവ നീക്കുന്ന ദേവിയെ കുറിച്ചറിയാം

നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ദേവി കുടികൊള്ളുന്നത്. മംഗല്യ ഭാഗ്യം ഉണ്ടാവാൻ പട്ടുസാരിയും മുണ്ടും നേരിയതും മുതലായവ ദേവീനടയ്ക്കല്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് വിശ്വാസം.പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന മലയാലപ്പുഴ ക്ഷേത്രം മധ്യകേരളത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്.

പത്തനംതിട്ട നഗരത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ മൂകാംബിക ദേവിയുടേതാണെങ്കിലും രൂപത്തില്‍ ഭദ്രകാളിയോടാണ് സാമ്യം.പാർവ്വതിദേവിയുടെ ഉഗ്രമൂർത്തിഭാവമാണ് ഭദ്രകാളി രൂപത്തിൽ കുടികൊള്ളുന്ന മലയാലപ്പുഴയമ്മ.ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് മലയാലപ്പുഴ ദേവി. ശത്രുസംഹാരമൂർത്തിയാണ്. അഭയം തേടിവരുന്ന ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദേവിയാണ്.ദേവിയുടെ വിഗ്രഹം കടുശർക്കരായോഗം എന്ന അത്യപൂർവ്വമായ ആയുർവേദ ഔഷധക്കൂട്ടുകൊണ്ട് നിർമ്മിച്ചതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം രണ്ടു തരത്തിൽ ഉണ്ട്.

ഉത്തര തിരുവിതാംകൂറില്‍ നിന്നുള്ള രണ്ടു നമ്പൂതിരിമാര് ഒരിക്കല് മൂകാംബികയില് ഭജനത്തിന് പോയിരുന്നു. അവരുടെയൊപ്പം സന്തതസഹചാരിയായ ഒരുദേവീവിഗ്രഹവുമുണ്ടായിരുന്നു. വളരെ നാള് അവര് മൂകാംബികയില് ഭജനമിരുന്നപ്പോള് ദേവിയുടെ അനുഗ്രഹമുണ്ടാവുകയുംഅവരുടെ കൈവശമുണ്ടായിരുന്ന വിഗ്രഹത്തില് മൂകാംബികയുടെ ചൈതന്യം ഉണ്ടാവുകയും ചെയ്തു. യുക്തമായ സ്ഥാനത്ത് ഈ വിഗ്രഹം പ്രതിഷ്ഠ നടത്തുവാന് നമ്പൂതിരിമാര് തീരുമാനിച്ചു. കൊല്ലൂര് ദേശത്തിന് സമാനമായ സ്ഥലം അന്വേഷിച്ചുനടന്ന അവര് അവസാനം മലയാലപ്പുഴയില് എത്തിച്ചേരുകയും അവിടെ ഈ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് ഒരു ഐതിഹ്യം.

മറ്റൊന്ന്, നമ്പൂതിരിമാര് ഈ വിഗ്രഹം നിലവിലുള്ള സ്ഥലത്തല്ല, മറിച്ച് അല്പ്പം അകലെയുള്ളഒരുമലമുകളില് ആയിരുന്നുവെന്നും അതിനുസമീപം ഒരു ശിവലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നുവേന്നുമാണ്. അക്കാലത്തെ ഒരുപ്രമാണിയായിരുന്ന തേറമ്പില് കാരണവര്ക്ക് നിത്യവും മലകയറി ദര്ശനം നടത്താന് സാധിക്കാതെ വന്നപ്പോള്, ദാരികനിഗ്രഹത്തിനു ശേഷമുള്ളഭദ്രകാളീ സങ്കല്പ്പത്തില് ഇപ്പോള് കാണപ്പെടുന്ന സ്ഥലത്ത് ക്ഷേത്രം പണിത്, പ്രതിഷ്ഠ നടത്തിപ്പിച്ചു എന്നുമാണ്.കുലശേഖര രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ നടപടികളിലൂടെ മലയാലപ്പുഴയിൽ ദേവീക്ഷേത്രം ഉണ്ടായി. വേതാളകണ്ഠസ്ഥിതയായ ദേവിയുടെ വിഗ്രഹം പ്രതിഷ്ടിച്ചു.

തമിഴ്നാട്ടിലെ ശിൽപ്പികളാണ് വിഗ്രഹം നിർമ്മിച്ചത് എന്ന് വിശ്വസിക്കുന്നു. ദുഷ്ടന്മാർക്ക് ഭയം ജനിപ്പിക്കുന്ന എട്ട് കൈകളിലും ദിവ്യായുധങ്ങളോട് കൂടിയ ഭഗവതി വേതാളത്തിന്റെ പുറത്തിരിക്കുന്ന വിഗ്രഹം. അസുര രാജാവ് ദാരികനെ നിഗ്രഹിച്ച് ഭദ്രകാളിയുടെ രൗദ്രഭാവത്തിൽ ഉള്ള വിഗ്രഹം ഉദ്ദേശം ആറര അടി ഉയരം വരും. പൂജാ സമയങ്ങളിൽ അലങ്കരിച്ച വിഗ്രഹം ദർശിച്ചാൽ ഈശ്വര വിശ്വാസി അല്ലാത്തവർക്ക് പോലും ഭയമുണ്ടാക്കുന്ന തരത്തിലുള്ള അത്യപൂർവ്വ വിഗ്രഹം.മഹാക്ഷേത്രമായ മലയാലപ്പുഴ അമ്മയുടെ മഹിമ വർണ്ണനകൾക്ക് അതീതമാണ്. വാചാലതക്കുമപ്പുറമാണ്..

Share
Leave a Comment