IndiaEntertainment

പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധിപ്പേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി 39 കാരിയായ രേവതി യാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ഭർത്താവ് ഭാസ്കറും 9ഉം 7ഉം വയസുള്ള മക്കൾ തേജും സാൻവിയും ആശുപത്രിയിൽ ചികിത്സയിലാണ്.

തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകൻ തേജും ബോധം കെട്ട് വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ചികിത്സയിലാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് പുഷ്പ 2ന്റെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്ക്രീനുകളിലാണ് റിലീസ്. കേരളത്തിൽ 500 ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button