വെയിലിൽ പോയിട്ട് വന്നാൽ മുഖം കരുവാളിക്കുന്നതു സ്വാഭാവികമാണ്. ഇത് മാറ്റാനായി ചില വീട്ടു വൈദ്യങ്ങൾ പരിചയപ്പെടാം. ബേക്കിംഗ് സോഡ, തൈര് എന്നിവ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബേക്കിംഗ്‌സോഡ രണ്ടു ടീസ്പൂണ്‍ തൈരുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുക. 10-15 മിനിറ്റു കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടുക.
ചന്ദനപൗഡര്‍ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഉത്തമമാണ് . അല്‍പം ചന്ദനപ്പൊടി വെള്ളത്തില്‍ കലര്‍ത്തി മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. ഇതിനു ശേഷം അല്‍പം പനിനീരും മുഖത്തു പുരട്ടാം. ഇതും കരുവാളിപ്പ് എളുപ്പം മാറ്റാന്‍ സഹായിക്കും. ചന്ദനം പാലില്‍ അരച്ചു കലക്കി തേയ്ക്കുന്നതും ഗുണം ചെയ്യും.
ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു വൈററമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിലെ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അല്‍പം ചെറുപപയര്‍ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നല്‍കും. കരുവാളിപ്പു മാറ്റും. ശേഷം അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.
ഓട്‌സ്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്. 1 ടേബിള്‍സ്പൂണ്‍ ഓട്‌സ് വേവിയ്ക്കുക. ഇതില്‍ 2-3 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്.
മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവ വെയിലേറ്റുള്ള കരുവാളിപ്പു തടയാന്‍ നല്ല വഴിയാണ്. 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരല്‍പം മള്‍പ്പൊടി കലര്‍ത്തുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഇതു ചെയ്യാം.
Leave a Comment