” എനിക്ക് വിശ്വസിക്കാനാകുന്നില്ല , എൻ്റെ ജനങ്ങൾ എന്നോട് ഇത് ചെയ്യുമെന്ന് ” : തോൽവിയിൽ പരിഭവം പറഞ്ഞ് ഉദ്ധവ് താക്കറെ

ചരിത്ര വിജയം നേടിയ മഹായുതി സഖ്യം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷയോഗം ഇന്ന് നടക്കും.

മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ബിജെപി ഒരു പാർട്ടി ഒരു രാജ്യം എന്നനിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാന്നെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ തന്നോട് ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

‘എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജനങ്ങൾ എന്നോട് തന്നെ ഇങ്ങനെ ചെയ്യുമെന്ന്. കോവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാൻ ജനങ്ങൾക്കൊപ്പം നിന്നത്. ജനങ്ങൾ ഞങ്ങളെയാണ് കേട്ടത്. അമിത് ഷായെയും മോദിയെയും കേൾക്കേണ്ട എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അവർക്കിത്ര വോട്ട് കിട്ടിയത്?’ ഉദ്ദവ് താക്കറെ ചോദിച്ചു.

അതേ സമയം ചരിത്ര വിജയം നേടിയ മഹായുതി സഖ്യം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷയോഗം ഇന്ന് നടക്കും.

ബിജെപിയുടെയും ഷിൻഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എൻസിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടർച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക.

Share
Leave a Comment