സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന് പാളം തെറ്റി : അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ

എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്

കൊൽക്കത്ത: സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിന് പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷന് സമീപം ഇന്ന് രാവിലെയോടെയാണ് സംഭവം.

എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. പാഴ്സൽ വാൻ ഉൾപ്പടെയുള്ള നാല് കോച്ചുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. എന്നാൽ നിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

അപകടവിവരമറിഞ്ഞയുടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ട്രെയിൻ പാളംതെറ്റിയതിന് പിന്നാലെ ആക്സിഡന്റ് റിലീഫ് വാനും മെഡിക്കൽ റിലീഫ് ട്രെയിനും സാന്ദ്രാഗച്ചിയിൽ നിന്നും ഖരാഖ്പൂരിൽ നിന്നുമെത്തിയിരുന്നു.

യാത്രക്കിടെ വഴിയിൽ കുടുങ്ങിയവരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ ബസുകളും തയാറാക്കിയിട്ടുണ്ട്. അതേ സമയം അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റേൺ റെയിൽവെ അറിയിച്ചു.

Share
Leave a Comment