സ്ഥാനാര്‍ത്ഥി പിന്‍വലിച്ചുകൊണ്ട് എന്നെ പിന്തുണക്കാനുള്ള ഡിഎംകെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

പാര്‍ട്ടി ചിഹ്നം വൈകാരികതയുടെ വിഷയമാണ്.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി പിന്‍വലിച്ച്‌ തന്നെ പിന്തുണക്കാനുള്ള ഡിഎംകെയുടെയും പി വി അന്‍വറിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

ഡിഎംകെ പിന്തുണയ്ക്ക് അന്‍വറിനോട് നന്ദി.വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടെയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

read also: അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത, വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാര്‍ട്ടി ചിഹ്നം വൈകാരികതയുടെ വിഷയമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു. എല്ലാ ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.

Share
Leave a Comment