തൃശൂര്‍ പൂരം വെടിക്കെട്ട് : നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം’,സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ

തൃശൂര്‍: സുരക്ഷയുടെ പേരില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വ്യവസ്ഥകള്‍ കടുപ്പിക്കാനുമുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ. പെസോയുടെ ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണമെന്നും വ്യവസ്ഥകളില്‍ ഇളവ് നല്‍കി പൂരവും വെടിക്കെട്ടും സുഖമായി കാണാനുള്ള നടപടിയെടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ കെ വത്സരാജ് ആവശ്യപ്പെട്ടു.

Read Also: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 1.79 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: യുവാവ് അറസ്റ്റില്‍

പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള തൃശൂരിന്റെ ജനപ്രതിനിധി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ കാര്യത്തില്‍ ശക്തമായി ഇടപ്പെടണം. പെസോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂരത്തിന്റെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വ്യവസ്ഥകള്‍ കടുപ്പിക്കാനുമുള്ള നീക്ക നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സഹചര്യത്തിലാണ് ഈ ആവശ്യം.

തൃശൂര്‍ പൂരം വെടിക്കെട്ട് കൂടുതല്‍ അടുത്തുനിന്ന് കാണാനും നിലവിലുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും പൂരം സംഘാടകരും ആവശ്യപ്പെടുന്ന സമയത്താണ് വ്യവസ്ഥകള്‍ കടുപ്പിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ വിശേഷിച്ച്, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ പൂരം മുതല്‍ മറ്റു എല്ലാ പൂരങ്ങളുടെയും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Share
Leave a Comment