നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു

നവംബർ എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും റിപ്പോർട്ട്

മമ്മൂട്ടി ചിത്രം നൻപകല്‍ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. നവംബർ എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

read also വാഹനാപകടം: ഖത്തറില്‍ 5 വയസുള്ള മലയാളി ബാലൻ മരിച്ചു

യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനാണ് നടിയുടെ വരനെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. രാജു മുരുകന്റെ ജോക്കറിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ രമ്യ കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റ് ഷോയിലും പങ്കാളിയായിരുന്നു.

പഞ്ചാബ് സ്വദേശിയായ ലോവല്‍ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗിലെ യോഗ മാസ്റ്ററാണ്.

Share
Leave a Comment