പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെപരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്ത് ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ മാറ്റം, കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ല. നിലപാടാണ് പ്രധാനം. സരിനുമായി ആരൊക്കെ ചര്‍ച്ച നടത്തിയെന്ന് തനിക്ക് പറയാനാവില്ല. രാഷ്ട്രീയമാകുമ്പോള്‍ പലരും സംസാരിക്കും. പാലക്കാട് ആര് വേണമെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിയാകാം. അക്കാര്യത്തില്‍ നാളെയോടെ പ്രഖ്യാപനം വരും. സരിന്റെ നിലപാടറിഞ്ഞ ശേഷം വീണ്ടും കാണാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Share
Leave a Comment