Latest NewsFood & CookeryHealth & Fitness

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ കപ്പലണ്ടി കഴിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

കപ്പലണ്ടി കഴിക്കാൻ ഇഷ്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാന്‍ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാന്‍ നല്ലതാണോ ഈ കപ്പലണ്ടി? ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് കപ്പലണ്ടി നല്ലതാണോ? എന്നീ സംശയങ്ങൾ നമുക്ക് ഉണ്ട്. നമ്മുടെ അടുക്കളകളില്‍ പലതരം വിഭവങ്ങളിലും രുചി കൂട്ടാനായി കപ്പലണ്ടി ഉപയോഗിക്കാറുണ്ട്.

പാവപ്പെട്ടവന്റെ ബദാം എന്നൊക്കെ കളിയാക്കി പറയുമെങ്കിലും കപ്പലണ്ടിക്ക് ഗുണങ്ങളേറെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനവും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം കപ്പലണ്ടി ശീലമാക്കുന്നത് സഹായിക്കും. കപ്പലണ്ടി കഴിക്കുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് പലരുടെയും ധാരണ, എന്നാല്‍ ഇത് തെറ്റാണ്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടാതിരിക്കാന്‍ വേണ്ട പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി.

ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കപ്പലണ്ടി കഴിച്ചാല്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ദീര്‍ഘനേരത്തേക്കുണ്ടാകും. ഇത് അനാവശ്യമായി കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ള കപ്പലണ്ടി വൈറ്റമിന്‍ ഇയുടെയും ശ്രോതസ്സാണ്. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ അവരുടെ ഭക്ഷണരീതിയില്‍ എന്ത് മാറ്റം വരുത്തിയാലും അത് ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button