ആദ്യ ഗർഭം അബോർഷനാവുന്നതിനു പിന്നിൽ..

ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്ന രക്തസ്രാവം എല്ലാം അബോര്‍ഷന്‍ ലക്ഷണങ്ങള്‍ അല്ല.

പല വിധത്തില്‍ അബോര്‍ഷന്‍ സംഭവിക്കാവുന്നതാണ്. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യാതൊരു കാരണവുമില്ലാതെ ഗര്‍ഭം അബോര്‍ഷനായി പോവുന്നു. ചിലരില്‍ ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും അബോര്‍ഷന്‍ സംഭവിക്കുന്നു. ഇത് കൂടാതെ കുഞ്ഞ് വേണ്ട എന്ന അവസ്ഥയിലും പലരും അറിഞ്ഞു കൊണ്ട് അബോര്‍ഷന്‍ നടത്തുന്നു. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ സംഭവിക്കാം എന്ന് നോക്കാം. 30 ശതമാനം സ്ത്രീകളിലും ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ പലപ്പോഴും അബോര്‍ഷന്‍ സംഭവിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ അബോര്‍ഷന്‍ നിര്‍ദ്ദേശിക്കാറുണ്ട്. പലപ്പോഴും ശരീരം തന്നെ സ്വയം അവലംബിക്കുന്ന ഒരു മാര്‍ഗ്ഗമായി അബോര്‍ഷന്‍ സംഭവിക്കാറുണ്ട്. എന്താണ് ആദ്യമാസത്തെ അബോര്‍ഷന്റെ കാരണങ്ങള്‍ എന്ന് നോക്കാം. ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസം അബോര്‍ഷന്‍ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുന്നത്. സ്വാഭാവിക അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല ശ്രദ്ധക്കുറവുകള്‍ പലപ്പോഴും ആറ്റുനോറ്റുണ്ടായ ഗര്‍ഭം അലസിപ്പോവുന്നതിന് കാരണമാകുന്നുണ്ട്.

ചില അവസരങ്ങളില്‍ ശരീരം സ്വയം ഗര്‍ഭത്തെ പുറന്തള്ളുന്ന അവസ്ഥയുണ്ടാക്കുന്നു. ഇതിന് പിന്നില്‍ ചില അനാരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യമേ ഡോക്ടറെ കണ്ട് കൃത്യമായി മനസ്സിലാക്കണം. ശരീരം ഗര്‍ഭത്തെ പുറന്തള്ളുന്നതിന് മുന്നോടിയായി ആദ്യം തന്നെ ചെറിയ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്ന രക്തസ്രാവം എല്ലാം അബോര്‍ഷന്‍ ലക്ഷണങ്ങള്‍ അല്ല. പക്ഷേ രക്തസ്രാവം വളരെയധികം ശ്രദ്ധിക്കണം.35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണത്തിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.

പ്രായം കൂടി ഗര്‍ഭം ധരിക്കുന്നവരില്‍ പലപ്പോഴും അണ്ഡഗുണം കുറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിലും അബോര്‍ഷന്‍ സംഭവിക്കുന്നു ഗര്‍ഭത്തിന്റെ ആദ്യത്തെ മാസങ്ങളില്‍. ഇത് പലപ്പോഴും ശാരീരിക വൈകല്യങ്ങള്‍ കുട്ടികളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ക്രോമസോം സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ആദ്യ ഘട്ടത്തില്‍ തന്നെ ഗര്‍ഭം അലസിപോവുന്നതിനുള്ള സാധ്യതയുണ്ട്. അണ്ഡത്തിലോ ബീജത്തിലോ എന്തെങ്കിലും തരത്തിലുള്ള ക്രോമസോം തകരാറുകള്‍ ഉണ്ടെങ്കില്‍ അത് ക്രോമസോം പ്രതിസന്ധികള്‍ ഗര്‍ഭധാരണത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും ഡോക്ടര്‍മാര്‍ അബോര്‍ഷന് നിര്‍ദ്ദേശിക്കാറുണ്ട്.

അല്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ജനിതക തകരാറുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും പ്രമേഹം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളിലും ആദ്യ മാസങ്ങളില്‍ തന്നെ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.യൂട്രസിന്റെ ആരോഗ്യമില്ലായ്മയും ആദ്യ മാസങ്ങളിലെ അബോര്‍ഷന് കാരണമാകുന്നുണ്ട്.

അമ്മയുടെ ശാരീരിക അവസ്ഥകളും അബോര്‍ഷന്‍ എന്ന അവസ്ഥയിലേക്ക് പലരേയും നയിക്കുന്നുണ്ട്. സെര്‍വിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറെ കണ്ട് ചെക്കപ് നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളിലെ അനാവശ്യ ദുഖത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെയാണ് ഗര്‍ഭധാരണത്തിന് മുന്‍പ് വിശദമായ ഒരു പരിശോധന വേണം എന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ദ്ദേശിക്കുന്നത്.

Share
Leave a Comment