തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം

നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്.

കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാവായിക്കുളം പഞ്ചായത്തില്‍ ജലാശയങ്ങളില്‍ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച്‌ കുളത്തിലിറങ്ങിയ പ്ലസ്‌ടു വിദ്യർത്ഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 22ന് കപ്പാംവിള മാടൻകാവ്‌ കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിച്ചതിനുശേഷമാണ് കുട്ടിക്ക് പനിയും ജലദോഷവും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒപ്പം കുളത്തില്‍ കുളിച്ചവർ നിരീക്ഷണത്തിലാണ്.

അമീബിക് മസ്‌തിഷ്‌കജ്വരം രോഗലക്ഷണങ്ങള്‍

നേഗ്ലെറിയ ഫൗലേറിയെന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്ബോഴാണ് രോഗമുണ്ടാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാൻ ഒരാഴ്ച്‌ വരെ എടുക്കും. തലവേദന, പനി, ഛർദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗത്തിന് ചികിത്സ ലഭ്യമാണ്. കൃത്യമായി രോഗനിർണയം നടത്തുകയും മില്‍ട്ടിഫോസിൻ ഉള്‍പ്പെടെയുള്ള മരുന്നുകളെത്തിച്ച്‌ ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്യുന്നതാണ് രീതി.

Share
Leave a Comment