KeralaLatest NewsNews

ഓടുന്ന കാറിന് മുകളില്‍ നിന്ന് ഓണാഘോഷം: വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്

കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലിരുന്ന് ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. സംഭവത്തിൽ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു.

READ ALSO: സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസ്: കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു, കുറ്റം സമ്മതിച്ചു

ആണ്‍കുട്ടികളും പെണ്‍കുട്ടികളും നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button