വയനാട്: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വിടവാങ്ങി. കൽപ്പറ്റയിൽ വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ജെൻസൻ. അപകടത്തിൽ ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു.
വയനാട് വെള്ളാരം കുന്നില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു പരിക്കേറ്റത്. കാലിനു പരുക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെന്‍സനും സഞ്ചരിച്ച വാന്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പത്തുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍.
Leave a Comment