മലപ്പുറം: മകനെ കണ്ടെത്തിയതില്‍ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരന്‍. ‘മകനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എല്ലാം അവന്‍ മുന്‍കയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ല’, ശശിധരന്‍ പറഞ്ഞു. ആറു ദിവസമായി നെഞ്ചില്‍ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണു സമാധാനമായതെന്നും അമ്മ പറഞ്ഞു. മകനെ കാണാനായി കാത്തിരിക്കുകയാണ്. പൊലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോടു സംസാരിച്ചിട്ടില്ല.
Read Also: കടവന്ത്രയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയെ കാണാന്‍ ഇടയ്ക്കിടെ ഒരു സ്ത്രീ വന്നിരുന്നു
താലിമാല വാങ്ങാനുള്ള പണം കരുതി വച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണമെടുക്കാനായി പോയെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടില്‍നിന്ന് പോകുമ്പോഴും സന്തോഷത്തിലായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. കല്യാണത്തിനുള്ള ഭക്ഷണം, പന്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പണം വിഷ്ണു തന്നെയാണ് കണ്ടെത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞു.
Leave a Comment