പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ആ ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നഷ്ടപ്പെട്ടെന്ന് സാരം. ഒപ്പം ഗുരുതരമായ പല രോഗങ്ങളും നമ്മളെ കടന്നാക്രമിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കിയതിന് ശേഷം ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും തുടർന്ന് ഹൃദ്രോഗത്തിലേക്കും നമ്മളെ നയിക്കും.
മറ്റൊന്ന് പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ അത് നമ്മുടെ മാനസിക നിലയെ തന്നെ ബാധിക്കുന്നു. രാവിലെ മുതല്‍ വിശന്നിരുന്നാല്‍ പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല, ഒരു ഡിപ്രെഷൻ മൂഡ് ആയിരിക്കും നമുക്കുണ്ടാവുക.മറ്റൊരു അപകടമായ അവസ്ഥ രാവിലെ മുഴുവൻ ഭക്ഷണം കഴിക്കാതെ ഉച്ചക്ക് കഴിക്കുമ്പോൾ നമ്മൾ കൂടുതലായി കഴിക്കുകയും, അതുമൂലം ശരീര ഭാരം വർദ്ധിക്കുകയും ചെയ്യുന്നു.ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.ഇതാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന രോഗമാണ് പ്രമേഹം.ടൈപ്പ് 2 പ്രമേഹമാണ് ഇവരെ കീഴ്‌പ്പെടുത്തുക.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്കു സ്ഥിരമായി വരുന്നതാണ് മൈഗ്രേൻ എന്ന തലവേദന.പ്രാതൽ ഒഴിവാക്കുമ്പോൾ ഉച്ച ഭക്ഷണം കഴിഞ്ഞു അധികമായി ദാഹം അനുഭവപ്പെടുകയും പലപ്പോഴും വെള്ളം കുടിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
ഇതുമൂലം മൈഗ്രേൻ വരാനുള്ള സാധ്യത കൂടുന്നു. ചുരുക്കത്തിൽ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് പ്രാതൽ. അതിന്റെ പ്രാധാന്യം മനസ്സിലാക്കി മുടങ്ങാതെ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ആരോഗ്യ സംരക്ഷണത്തിലെ ഒരു പടി നിങ്ങൾ മുന്നിലാണെന്ന് മനസ്സിലാക്കാം.
Post Your Comments