രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങി: പതിനാറുകാരി മരിച്ച നിലയിൽ

രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ തിരുച്ചിറപ്പള്ളിയിൽ ആണ് സംഭവം. റെയിൽവേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോൺ ജൂഡിയുടെ മകൾ സ്റ്റെഫി ജാക്വിലിനാണ് (16) മരിച്ചത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഓൺലൈൻ ആയി ഓർഡർ ചെയ്ത നൂഡിൽസ് ശനിയാഴ്ച രാത്രി സ്റ്റെഫി ജാക്വിലിൻ കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Share
Leave a Comment