
തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ പവര്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംവിധാനമുള്ളതായി തനിക്ക് അറിയില്ലെന്നു ചലച്ചിത്രതാരവും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍. ഹേമ കമ്മറ്റി റിപ്പോർട്ട് വനത്തിനു പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി തനിക്ക് അറിയില്ലെന്നും ഇപ്പോഴും താന്‍ തന്നെയാണ് ആത്മയുടെ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.
read also: തിരുവനന്തപുരത്ത് അസം സ്വദേശിയായ 13 കാരിയെ കാണാനില്ല
അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് (ATMA) വിചാരിച്ചാല്‍ ടെലിവിഷന്‍ രംഗത്ത് അഭിനയിക്കുന്ന ആരേയും വിലക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സീരിയലുകളെ സംബന്ധിച്ച് അതിലേക്ക് അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നത് ചാനലുകളിലെ ഉദ്യോഗസ്ഥരാണ്. സംവിധായകരെപ്പോലും നിശ്ചയിക്കുന്നത് ചാനല്‍ ഉദ്യോഗസ്ഥരാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
Post Your Comments