Latest NewsIndiaNews

മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനം: സ്വകാര്യഭാഗങ്ങളില്‍ ആഴത്തില്‍ മുറിവ്

കൊല്‍ക്കത്ത: ബംഗാളില്‍ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വനിത ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മര്‍ദനമേറ്റിരുന്നു. അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലര്‍ച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കില്‍ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button