ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവിരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയായ ഡോണ ജോജി (22) നേരത്തേ ഗര്‍ഭഛിദ്രം ചെയ്യാന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോഴാണു രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഡോണ ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ കഴിച്ചിരുന്നു. ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺവിളി വിവരങ്ങൾ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. പോളിത്തീൻ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോൾ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നൽകി. ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണയുടെ മൊഴി.
Leave a Comment