Latest NewsKeralaMollywoodEntertainment

ഈ ഘട്ടത്തിൽ അത്തരമൊരു രേഖ ഒരു വ്യക്തിക്കും ലഭ്യമാക്കുക സാധ്യമല്ല: ഷുക്കൂർ വക്കീൽ

സർക്കാറിനു മുമ്പിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് കോടതിയെ സമീപിച്ചത് ഉചിതമായില്ല

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ആവശ്യപ്പെട്ട് അഭിഭാഷകനും നടനുമായ അഡ്വ. സി. ഷുക്കൂർ നല്‍കിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജി ഫയല്‍ ചെയ്തതുമുതല്‍ വിഷയത്തില്‍ സജീവമായ ചർച്ച നടന്നുവെന്നത് തന്നെ പോസിറ്റീവായ കാര്യമായി താൻ കാണുന്നുവെന്ന് ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഷുക്കൂർ പ്രതികരിച്ചു.

ക്രൗഡ് ഫണ്ട് പിരിക്കുന്നതില്‍ നിരീക്ഷണം വേണെന്ന തന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്ബില്‍ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയിട്ടുണ്ട്. ഹർജി സമർപ്പിച്ച നിലയില്‍ വീണ്ടും പണം നല്‍കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതു നല്‍കുന്നതില്‍ സന്തോഷമേയുളൂ. പോരാട്ടം തുടരും. പിന്തുണ വേണം. കോടതിയോട് ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

read also: യുവനടി എന്നല്ല, നടി റോഷ്ന ആൻറോയി എന്നു തന്നെ പറയണം: സൂരജ് പാലാക്കാരന്റെ അറസ്റ്റില്‍ നടിയുടെ പ്രതികരണം

അഡ്വ. സി. ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ
ഞാൻ ഉന്നയിച്ച വിഷയം കാലികവും മർമ്മ പ്രധാനവും ആയിരുന്നു. നാട്ടിൽ
ഒരു ദുരന്തം നടക്കുമ്പോൾ അതൊരു അവസരമായി കണ്ട് സമൂഹത്തിൽ വ്യാപകമായ പണപ്പിരിവ് നടത്തുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.
സ്വകാര്യ വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും നിലവിലുള്ള നിയമപ്രകാരം ‘പബ്ലിക് അതോറിറ്റി’ അല്ല , അത് കൊണ്ട് തന്നെ അവർ പിരിക്കുന്ന പണത്തെക്കുറിച്ച് പണം നൽകിയ വ്യക്തിക്ക് പോലും ചിലവഴിച്ചതിന്റെ വിശദ വിവരങ്ങൾ ആവശ്യപ്പെടുവാൻ ഒരു മാർഗവും നിലവിൽ ഇല്ല .
ദുരിതകാലത്ത് സഹാനുഭൂതി കൊണ്ട് മനുഷ്യർ നൽകുന്ന പണം ദുരുവിയോഗം ചെയ്തതിന്റെ നിരവധി അനുഭവങ്ങൾ സമീപ കാലത്ത് തന്നെ മലയാളിക്ക് ബോധ്യപ്പെട്ടതാണ് . പല കേസുകളും ഇപ്പോഴും കോടതികളിൽ നിലവിൽ ഉണ്ട്.

അത്തരമൊരു സഹചരിത്തിലാണ് വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തം വ്യാപകമായ പണപ്പിരിവിന് പലരും ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ,
ഈ കാര്യം പലരോടും സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത്. അത്തരം ഒരു സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
എന്നാൽ ബഹുമാനപ്പെട്ട കോടതിക്കു ജനങ്ങളിൽ നിന്നും
വ്യാപകമായി പിരിവ് നടത്തുന്നതും അതിനൊരു മോണിറ്ററിംഗ് ഇല്ല എന്നുള്ളതും പൊതു താല്പര്യ വിഷയമായി തോന്നിയില്ല. മാത്രവുമല്ല ഇങ്ങനെ പിരിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്തതിന് രേഖകൾ ഒന്നും ഹാജരാക്കിയില്ല എന്നും കോടതി നിരീക്ഷിച്ചു . ,ഈ ഘട്ടത്തിൽ അത്തരമൊരു രേഖ ഒരു വ്യക്തിക്കും ലഭ്യമാക്കുക സാധ്യമല്ല. കൂടാതെ സർക്കാറിനു മുമ്പിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് കോടതിയെ സമീപിച്ചത് ഉചിതമായില്ലെന്നും ആണെന്നും കോടതി നിരീക്ഷിച്ചു.

ബഹുമാനപ്പെട്ട ക്കോടതിയുടെ സമയം ഇത്തരം കാര്യങ്ങൾക്ക് ചിലവഴിക്കാൻ ഉള്ളതല്ലാത്തതിനാൽ അത്തരം ഒരു ഹർജിയുമായി സമീപിച്ച എന്നോട്
സിഎംഡിആർഎഫ് ലേക്ക് 25000 രൂപ അടയ്ക്കുവാനും നിർദേശിച്ചു. ഞാൻ നേരത്തെ തന്നെ സിഎംഡിആർഎഫ് ല്വിക്കു ഫണ്ട് നൽകിയിരുന്നു വീണ്ടും നൽകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ
( ഭാഗ്യം ബഹുമാനപ്പെട്ട കോടതിക്കും സിഎംഡിആർഎഫ് എൽ തന്നെയാണ് വിശ്വാസം .ഞങ്ങൾ ഫിയൽ ചെയ്ത ഹർജിയിൽ ഇങ്ങനെ പിരിവിന് ആഹ്വാനം ചെയ്ത നിരവധി സംഘടനകളുടെ വിവരങ്ങൾ നൽകിയിരുന്നു
അവർക്കാർക്കും പണം നൽകുവാൻ കോടതി നിർദേശിച്ചില്ലല്ലോ ).
ഞാൻ ഉന്നയിച്ച വിഷയം അത്യന്തം ഗൗരവം ഉള്ളതു തന്നെയാണ്. അതു കൊണ്ടാണ് ഹർജി തള്ളിയതിനെ ഇത്രമേൽ ഒരു കൂട്ടർ ആഘോഷിക്കുന്നത്.
ഹർജിയിലെ ആവശ്യം പൊതു താൽപര്യം മാത്രമാണ്. അതു പ്രസക്തവുമാണ്.
പ്രിയപ്പെട്ടവരെ പൊതു ജനങ്ങളിൽ നിന്നും പണം പിരിക്കുന്നതിന് ഒരു മോണിറ്ററിങ് വേണ്ടേ ???
ദുരന്ത ഘട്ടത്തിൽ മനുഷ്യന്റെ സഹാനുഭൂതി ചൂഷണം ചെയ്തു അക്വൗണ്ടബിലിറ്റി കാണിക്കാത്തവരെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കണ്ടേ ??
സ്നേഹം
ഷുക്കൂർ വക്കീൽ

shortlink

Post Your Comments


Back to top button