തിരുവനന്തപുരം: ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിര്‍മല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഇന്നുള്ളത്. മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കായി സര്‍ക്കാരോ മതവിഭാഗമോ പ്രത്യേക സൗകര്യമൊരുക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഒരു മാനേജ്‌മെന്റ് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം നടത്തിയിരുന്നു. അന്ന് മാനേജ്‌മെന്റ് അം?ഗങ്ങളെ കെട്ടിയിട്ട് ആക്രമിച്ചു. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. കേരളത്തില്‍ തന്നെ ഇത്ര വലിയൊരും സംഭവമുണ്ടായിട്ട് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
‘ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പൗരന്മാര്‍ക്ക് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്നു. എന്നാല്‍ അത് സമൂഹത്തിനും മറ്റ് മതവിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാകണം. വെള്ളിയാഴ്ചകളില്‍ മുസ്ലീം വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാനുള്ള അവസരം കേരളത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും കോളേജുകളിലും 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം നല്‍കുന്നു. രാജ്യത്ത് മറ്റൊരിടത്തും നല്‍കാത്ത പരിഗണന കേരളത്തില്‍ കൊടുക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment