Latest NewsKeralaIndiaDevotional

യാത്ര ഫലപ്രദമാകാൻ ഈ ശിവസ്തോത്രം ജപിച്ചോളൂ ,കാര്യസിദ്ധി ഫലം

നമ്മൾ യാത്ര ചെയ്യുന്നതിന് മുൻപായി ജപിച്ചാൽ ആ പോകുന്ന കാര്യം നടക്കുമെന്നാണ് ഫലം.

യാത്രകൾക്ക് മുൻപായി ജപിക്കുന്നത് അത്യുത്തമം . യാത്രകളിൽ മഹാദേവ ശംഭുവായ ശിവൻ കാക്കും എന്നാണ് വിശ്വാസം..A D 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതർ എന്ന അദ്വൈത സിദ്ധാന്തത്തിന്റെ പ്രാണേതാവ് വിരചിച്ച പ്രസിദ്ധമായ ഒരു ശിവ സ്തോത്രമാണ് ” മാർഗ്ഗ ബന്ധു ശിവ സ്തോത്രം “. ഇത് നമ്മൾ യാത്ര ചെയ്യുന്നതിന് മുൻപായി ജപിച്ചാൽ ആ പോകുന്ന കാര്യം നടക്കുമെന്നാണ് ഫലം.

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

ഫാലാവനമ്രത് കിരീടം ഫാല നേത്രാർച്ചിഷാദഗ്ദ പഞ്ചേഷു കീടം ശൂലാവതാരാതി കൂടം ശുദ്ധമർദ്ധേന്ദു ചൂടം ഭജേ മാർഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

അംഗേ വിരാജത് ഭുജംഗം അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം ഓങ്കാര വാടീ കുരംഗം -സിദ്ധ സംസേവിതാംഘ്രിം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

നിത്യം ചിദാനന്ദ രൂപം – നിഹ്നു താശേഷ ലോകേശ വൈരി പ്രതാപം കാർത്ത സ്വരാഗേന്ദ്ര ചാപം – കൃത്തി വാസം ഭജേ ദിവ്യ സന്മാർഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

കന്ദർപ്പ ദർപ്പഘ്ന മീശം – കാല കണ്ഠം മഹേശം മഹാവ്യോമ കേശം കുന്താഭ ദന്തം സുരേശം – കോടി സൂര്യ പ്രകാശം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം സിന്ദൂര ദൂര പ്രചാരം – സിന്ധു രാജാധി ധീരം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം സ്തോത്ര രാജം പഠേത് യസ്തു ഭക്ത്യാ പ്രയാണേ തസ്യാർത്ഥ സിദ്ധിം വിധർത്തേ മാർഗ്ഗ മദ്ധ്യേf ഭയം ചാശു തോഷോ മഹേശ

ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ

യാത്രകൾ നടത്തുന്നവന്റെ ബന്ധുവായ ( മാർഗത്തിന്റെ ബന്ധു / ജീവിത മാർഗം എന്നുമാകാം ) ശിവനെ സ്തുതിക്കുന്ന സ്തോത്രമാണിത് . തമിഴ്നാട് വെല്ലൂരിനടുതുള്ള വിരിഞ്ചപുരം ശിവക്ഷേത്രത്തിലെ മാർഗബന്ധു ശിവനെ സ്തുതിച്ചെഴുതിയ സ്തോത്രമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button