Latest NewsKeralaNews

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ പെയ്യും: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലികളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Read Also: ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം: ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം : മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

കേരള കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ള കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

അതേസമം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ പുഴയില്‍ വീണ് താളുംകണ്ടം സ്വദേശി സനീഷ്(23) മരിച്ചു. ആലപ്പുഴയില്‍ മരം വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ്(30)മരിച്ചു. തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി അലോഷ്യസ് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button