സ്വര്‍ണം തൊട്ടാല്‍ പൊള്ളും, വില വീണ്ടും 55,000ല്‍: ഒറ്റയടിക്ക് കൂടിയത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒറ്റയടിക്ക് 720 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ പെയ്യും: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

Share
Leave a Comment