നാഗ്പൂര്‍: രാജ്യത്ത് റോഡ് ഗതാഗതത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. വിമാനത്തിന് സമാനമായ രീതിയിലുള്ള സീറ്റുകളും എയര്‍ ഹോസ്റ്റസിന് സമാനമായി ‘ബസ് ഹോസ്റ്റസും’ ഉള്‍പ്പടെ 132 സീറ്റുള്ള ബസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
READ ALSO: കേരളത്തിലെ ഒരു ക്യാമ്പസിലും തങ്ങള്‍ക്ക് ഇടിമുറിയില്ല: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ
നാഗ്പൂരില്‍ ടാറ്റയുമായി കൂടിച്ചേര്‍ന്നാകും പൈലറ്റ് പ്രൊജക്ട് നടത്തുകയെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 40 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം ബസ് ചാര്‍ജ് ചെയ്യുന്നതിനായി നിര്‍ത്തും. 40 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് സംഭരിക്കാന്‍ ഇതിനാകും. ഒരു കിലോമീറ്റര്‍ സഞ്ചാരം ഉറപ്പാക്കാന്‍ 35-40 രൂപ ചെലവ് വരും. റിംഗ് റോഡിലൂടെ 49 കിലോമീറ്റര്‍ ബസ് സഞ്ചരിക്കും. ശീതികരിച്ച ബസാകും സര്‍വീസ് നടത്തുക. സുഖപ്രദമായ സീറ്റുകളും മുന്‍പില്‍ ലാപ്‌ടോപ്പ് വയ്ക്കാനായി ഇടവും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എയര്‍ ഹോസ്റ്റസുമാരെ പോലെ യാത്രക്കാര്‍ക്ക് ഭക്ഷണങ്ങളും പാനീയങ്ങളും നല്‍കാന്‍ ‘ബസ് ഹോസ്റ്റസ്’ ഉണ്ടാകും. ഡീസല്‍ ബസിനേക്കാള്‍ 30 ശതമാനം ചെലവ് കുറഞ്ഞ രീതിയിലാകും ഈ അത്യാധുനിക ബസ് നിരത്തിലിറങ്ങുക. സൗരോര്‍ജ്ജം ഉപയോഗിച്ചാല്‍ ഇത് ഇനിയും കുറയുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
Post Your Comments