തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം തടയാന്‍ കഴിഞ്ഞില്ല പാര്‍ട്ടിക്ക് കഴിഞ്ഞില്ല: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകളില്‍ വിമര്‍ശനം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായതായും വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം തടയുന്നതില്‍ സംഘടനാതലത്തില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനം ഉയര്‍ന്നു.

Read Also: വേദന അറിയാതെ കൊല്ലാന്‍ അമ്പിളി ആസൂത്രണം ചെയ്തു,ദീപു 3.85 കോടിയുടെ ഇന്‍ഷുറന്‍സ് എടുത്തത് മാസങ്ങള്‍ക്ക് മുന്‍പ്

ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും തടസ്സങ്ങള്‍ ഉണ്ടായെന്നും യോഗത്തില്‍ വിശദീകരണം ഉണ്ടായി. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പരമ്പരാഗതവോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി. തൃശൂരില്‍ പാര്‍ട്ടിയില്‍ നിന്നും ചോര്‍ന്ന വോട്ടുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചു.

ജനകീയടിത്തറ ശക്തമാക്കാനും, പാര്‍ട്ടിയില്‍ നിന്ന് അകന്നവരെ തിരികെ കൊണ്ടുവരാനും കേന്ദ്ര നേതൃത്വം മാര്‍ഗ രേഖ തയ്യാറാക്കും എന്നാണ് വിവരം.

Share
Leave a Comment