മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു: കുടിവെള്ള ലൈനിലേയ്ക്ക് മലിന ജലം കലര്‍ന്നതാകാം മരണത്തിന് കാരണമെന്ന് അധികൃതര്‍

ബെംഗളൂരു: കര്‍ണാടകയില്‍ മലിനജലം കുടിച്ച് വീണ്ടും മരണം , മുള്‍ബഗലില്‍ മിത്തൂര്‍ പഞ്ചായത്തിലെ മേനാജെനഹള്ളിയിലെ വെങ്കിട്ടരമണപ്പ (65) ആണ് മരിച്ചത്. അഞ്ച് പേരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുടിവെള്ള വിതരണ ലൈനിലേക്ക് മലിനജലം കയറിയതാകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെള്ളം കുടിച്ചതോടെ ഗ്രാമവാസികളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായി.

Read Also: ബോണറ്റ് പൊക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു ദീപുവിന്റെ മൃതദേഹം

പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മരണമടഞ്ഞ ആളുടെ മൃതദേഹം ടൗണിലെ പ്രധാന റോഡില്‍ ഇറക്കി പ്രതിഷേധിച്ചു. ഒരാളുടെ മരണത്തിനിടയാക്കിയ കുടിവെള്ള വിഷയം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഗൗരവമായി എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് സമാന ദുരന്തം ഉണ്ടാകുന്നത്.

Share
Leave a Comment