Latest NewsKeralaNews

നാട്ടില്‍ സെയില്‍സ്മാനായിരുന്ന ബിനോയി കുവൈറ്റിലെത്തിയത് ജൂണ്‍ 5ന്, വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരണപ്പെട്ട തൃശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പാവറട്ടിയിലെ ഫുട് വെയര്‍ സ്ഥാപനത്തില്‍ ജോലി ഉപേക്ഷിച്ച് വീടുപണി പൂര്‍ത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്. കുവൈറ്റില്‍ എത്തിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് തീപിടിത്തത്തില്‍ ജീവന്‍ പൊലിഞ്ഞത്.

Read Also: കുവൈറ്റ് ദുരന്തം: പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്നവര്‍ക്ക് ഇത് താങ്ങാനാകില്ല: മുഖ്യമന്ത്രി

പിഎംഎവൈ പദ്ധതിയില്‍ ആരംഭിച്ച വീടിന്റെ പണിയാണ് പാതി വഴിയില്‍ നിലച്ചത്. എന്‍ബിടിസ് കമ്പനിയുടെ ഹൈവേ സെന്റര്‍ എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാന്‍ ആയിട്ടാണ് ഈ മാസം അഞ്ചിന് കുവൈറ്റില്‍ എത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 2.30 വരെ ബിനോയ് ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. തീപിടിത്തം ഉണ്ടായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിനോയിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ ജനിതയ്ക്കും മക്കളായ ആദി, ഇയാന്‍ എന്നിവര്‍ക്കുമൊപ്പം ചാവക്കാട് താമസിക്കുന്ന ബിനോയ് തിരുവല്ല സ്വദേശിയാണ്.

കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുനിര്‍ത്തിയ പ്രവാസി സമൂഹത്തിനിനേറ്റ ആഘാതമാണ് കുവൈറ്റിലെ ദുരന്തം. വളരേ ഖേദകരമായ സഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവും രാജ്യവും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ പൊലിഞ്ഞ ഓരോരുത്തരുടെ കുടംബത്തിനും വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി കൊണ്ട് പറഞ്ഞു. അപകട വാര്‍ത്ത അറിഞ്ഞത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ചു. മരിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മലയാളികളും ഭാരതീയരും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button