Latest NewsNewsKuwaitGulf

50 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റ് ദുരന്തത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി അഗ്നിശമന സേന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്. അഗ്‌നിശമന സേനയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച 24 മലയാളികളില്‍ 22 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.

കുവൈറ്റിലെ മാന്‍ഗാഫിലുള്ള തൊഴിലാളി കാമ്പില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 45 ഇന്ത്യക്കാര്‍ കൂടാതെ മൂന്ന് ഫിലിപ്പീന്‍സ് സ്വദേശികളുമുണ്ട്. കെട്ടിടത്തില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ അപകട സമയത്തുണ്ടായിരുന്നു. 50ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

അതേസമയം, 12 പേര്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും നോര്‍ക്കയ്ക്ക് വിവരം ലഭിച്ചതായി കെവി അബ്ദുല്‍ഖാദര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button