Latest NewsDevotional

ശിവ ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വെക്കുമ്പോൾ

ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച്‌ കടക്കരുത്.ദിവ്യദര്‍ശനത്തിന് ശേഷം ഭക്തര്‍ നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിന് സമീപം വന്ന് സര്‍വ്വസ്വവും ഭഗവാനില്‍ സമര്‍പ്പിക്കുന്നുവെന്ന ഭാവേന നമസ്‌ക്കരിക്കണം.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ശിവക്ഷേത്രത്തില്‍ ക്ഷേത്രനടയില്‍നിന്നും പ്രദക്ഷിണമായി ക്ഷേത്രത്തില്‍നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന് അവിടെ നിന്ന് താഴികക്കുടം നോക്കി തൊഴുത് ബലിക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷണമായി അതേ സ്ഥാനം വരെ വന്ന് താഴികക്കുടം നോക്കി തൊഴുത് നടയില്‍ വരുകയാണ് പതിവ്. ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച്‌ കടക്കരുത്.ദിവ്യദര്‍ശനത്തിന് ശേഷം ഭക്തര്‍ നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിന് സമീപം വന്ന് സര്‍വ്വസ്വവും ഭഗവാനില്‍ സമര്‍പ്പിക്കുന്നുവെന്ന ഭാവേന നമസ്‌ക്കരിക്കണം.

പുരുഷന്മാര്‍ക്ക് ദണ്ഡനമസ്‌ക്കാരമോ, സാഷ്ടാംഗ നമസ്‌ക്കാരമോ ആകാം. എന്നാല്‍ സ്ത്രീകള്‍ക്ക് പഞ്ചാംഗ നമസ്‌ക്കാരമേ ആകാവൂ. നമസ്‌ക്കാരത്തിനുശേഷം നടയില്‍ വന്ന് തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതുകൈയിനെ ഇടതുകൈകൊണ്ട് പിടിച്ച്‌ തീര്‍ത്ഥം സ്വീകരിച്ച്‌ അല്പം സേവിക്കുകയും ബാക്കി തലയിലും ശരീരത്തിലും തളിക്കുകയും വേണം. തീര്‍ത്ഥം സര്‍വ്വ പാപനാശകാരിയാണ്. പൂവും ചന്ദനവും ഈശ്വരന് സമര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍ക്കൊള്ളുന്നവയാണ്. കൂടാതെ ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ദീപാരാധന.

ഭക്ത ജനങ്ങള്‍ ദീപാരാധനയ്ക്ക് നട തുറക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെത്തണം. പ്രദക്ഷിണം കഴിഞ്ഞ് മനസ്സില്‍ ദേവന്റെ രൂപത്തെ സ്മരിച്ച്‌ ചുണ്ടില്‍ ദേവസ്‌തോത്രങ്ങളുമായി കൈകൂപ്പി നില്‍ക്കണം. ഉച്ചത്തില്‍ സംസാരിക്കുകയോ, ദേഷ്യം, വെറുപ്പ് എന്നിവയ്ക്കടിമപ്പെടുകയോ ചെയ്യരുത്.

നട തുറന്ന് ശാന്തിക്കാരന്‍ ശംഖതീര്‍ത്ഥം തളിക്കും. ഈ ശംഖതീര്‍ത്ഥം, ഒരു കലശാഭിഷേകത്തിന്റെ ഫലമാണ് നല്‍കുക. അത് സ്വീകരിക്കാന്‍ തലകുനിച്ച്‌ നില്‍ക്കുകയാണ് വേണ്ടത്. ഈ ശംഖതീര്‍ത്ഥം ഏറ്റാല്‍ മന്ത്രദീക്ഷ ലഭിച്ചതിന് തുല്യമാകുന്നു. ശാന്തിക്കാരന്‍ കര്‍പ്പൂരാരതിയും മറ്റും നടത്തുന്നത് പ്രാണജ്യോതിസ്സ് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button