രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല: എൽഡിഎഫ് ആലത്തൂരിൽ മാത്രം ലീഡ് ചെയ്യുന്നു

ആലത്തൂർ: രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല. ആലത്തൂർ മണ്ഡലത്തിൽ പതിനായിരത്തോട് അടുത്ത് ലീഡ് നേടി മന്ത്രി കെ രാധാകൃഷ്‌ണൻ. ഈ ഒരു സീറ്റിൽ മാത്രമേ എൽഡിഎഫ് ലീഡ് ചെയ്യുന്നുള്ളുതാനും. പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ആണ് വോട്ടെണ്ണൽ നടക്കുന്നത്. നിലവിൽ കേരളത്തിൽ ഈ ഒറ്റ സീറ്റിൽ മാത്രമാണ് എൽഡിഎഫ് ലീഡ് നിലനിർത്തുന്നത്.

2009 ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആലത്തൂരില്‍ എല്‍ഡിഎഫാണ് ജയിച്ചത്. 2009 ലും 2014 ലും പികെ ബിജുവിലൂടെ എല്‍ഡിഎഫ് ആലത്തൂര്‍ കോട്ട സ്വന്തമാക്കുകയായിരുന്നു,2019 ല്‍ രമ്യ ഹരിദാസ് എന്ന പുതുമുഖത്തെ നിയോഗിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ചു.

എന്നാല്‍ എല്ലാവരും ശരിക്കും ഞെട്ടിയത് ഫലം വന്നപ്പോഴാണ്. ചെങ്കോട്ട എന്ന വിശേഷിപ്പിക്കപ്പെട്ട ആലത്തൂരിലെ പല കോട്ടകളും രമ്യ തകര്‍ത്തു. മണ്ഡലത്തിലെ 59 പഞ്ചായത്തില്‍ 58 ലും യു ഡി എഫിനായിരുന്നു ലീഡ്. എന്നാൽ ഇത്തവണ രമ്യയുടെ പാട്ട് ഹിറ്റ് അടിച്ചിട്ടില്ല എന്നാണ് വിധി പുറത്തുവരുമ്പോൾ കാണാൻ സാധിക്കുന്നത്.. ബിഡിജെഎസിൽ നിന്ന് ബിജെപി ഏറ്റെടുത്ത മണ്ഡലത്തിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ടി.എൻ സരസു ആണ് മത്സരത്തിന് ഇറങ്ങിയത്.

 

Share
Leave a Comment