മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരുവിലുള്ള ടിനരസിപ്പുരയിലാണ് യുവതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.
Post Your Comments