ചേർത്തല: നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പള്ളിപ്പുറം കേളമംഗലം സ്വദേശിനി അമ്പിളി ആണ് കൊല്ലപ്പെട്ടത്.
തിരുനല്ലൂർ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്‍റായ അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ പള്ളിച്ചന്തയ്ക്കു സമീപത്തുവച്ച് ഭർത്താവ് രാജേഷ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവതിയെ കുത്തിയ ശേഷം രാജേഷ് രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്നു സംശയിക്കുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്.
Leave a Comment