ഹൂസ്റ്റണ്‍: ടെക്സാസില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ശക്തമായ കാറ്റിലും ഇടിമിന്നലിനും വലിയ നാശനഷ്ടമാണുണ്ടായത്. ഹൂസ്റ്റണ്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യുതി ലൈനുകളില്‍ കൂടി മരങ്ങള്‍ കടപുഴകി വീണതോടെ പ്രദേശത്തെ വൈദ്യുതി പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.
Read Also: എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
ചുഴലിക്കാറ്റ് ശക്തമാകുന്നതിനാല്‍ വരും മണിക്കൂറുകളില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകട മേഖലയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് വീശുമ്പോള്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ താഴത്തെ നിലയിലേക്ക് പോകണമെന്നും മുന്നറിയിപ്പ് നല്‍കി.
ഹൂസ്റ്റണിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മിന്നലേറ്റ് ബഹുനില കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും പൊട്ടിത്തെറിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹൂസ്റ്റണിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു. ബുഷ് വിമാനത്താവളത്തില്‍ അതിശക്തമായ കാറ്റാണ് വീശുന്നത്.
പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അപകടസാധ്യതയുള്ള ഇടങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment