ക്രിക്കറ്റ് കളിക്കുന്നതിനിടെ കോട്ടയത്ത് 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

കോട്ടയം: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍(22) ആണ് മരിച്ചത്. വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഷമീര്‍ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

read also: 15കാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ അധ്യാപിക, അറസ്റ്റ്

കനത്ത ചൂടിനെത്തുടര്‍ന്നാണോ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മൂലമാണോ കുഴഞ്ഞുവീണത് എന്നതില്‍ കൂടുതല്‍ വ്യക്തതയില്ല.

Share
Leave a Comment