ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലം ശീതികരിക്കുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുന്നു. പഴനി മോഡല്‍ സംവിധാനം സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോ?ഗികമല്ല. അതിനാല്‍ പ്രദക്ഷിണ വഴികളില്‍ തണുത്ത കാറ്റ് ലഭിക്കും വിധത്തിലുള്ള സംവിധാനമാണ് ആലോചനയിലുള്ളത്

Read Also: മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ടായത് വമ്പന്‍ മാറ്റങ്ങള്‍

പഴനിയില്‍ സമാന രീതിയിലുള്ള സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ സംവിധാനത്തെ കുറിച്ച് പഠിക്കാനായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഭരണസമിതി അംഗങ്ങള്‍, എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പഴനി സന്ദര്‍ശിച്ചിരുന്നു.

Share
Leave a Comment