ആറാട്ടണ്ണന് എന്നോട് കടുത്ത അസൂയ, സന്തോഷ് വർക്കിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചു: അലിൻ ജോസ് പെരേര

സിനിമാ റിവ്യൂവർ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് മാധ്യമങ്ങൾക്കിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻ എന്ന നിലയിൽ തനിക്കിപ്പോൾ വലിയ സ്വീകാര്യതകളാണ് കിട്ടുന്നതെന്ന് അലിൻ ജോസ് പെരേര അവകാശപ്പെടുന്നു. തല തെറിച്ചവൻ എന്ന ഷോർട്ട് ഫിലിം സീരീസ് നല്ല രീതിയിൽ ആളുകളിലേക്ക് എത്തുകയുണ്ടായി. അതിനു മികച്ച പ്രതികരണങ്ങൾ ആളുകളിൽ നിന്നും ലഭിക്കുന്നുണ്ട് അതിൽ തന്റെ അച്ഛനായ അലക്സാണ്ടറും അഭിനയിച്ചിരുന്നു. അതിനെ സംബന്ധിച്ചൊക്കെ പലരും പലരീതിയിൽ കുറ്റങ്ങൾ പറയുകയുണ്ടായി. വളരെ ചെറിയ പൈസയ്ക്കാണ് ആ തല തെറിച്ചവൻ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്. ഇനി ധാരാളം ഷോർട്ട് ഫിലിമുകളും സിനിമകളും വരാനുണ്ട്.

read also: അതിൽ പറയുന്ന കാര്യം ശുദ്ധ നുണയാണ്, അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല: ബെന്യാമിൻ

സിനിമാ റിവ്യൂവർ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് മാധ്യമങ്ങൾക്കിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നാൽ ഇൻറർവ്യൂകൾ, ട്രോളുകൾ, പ്രസംഗങ്ങൾ, ഡാൻസുകൾ എന്നിവയൊക്കെ കാണാം എന്ന് പറയുന്ന വ്യക്തിയെ അവിടെയെങ്ങും കാണുവാനില്ല. അതുകൊണ്ടുതന്നെ എനിക്ക് തനിക്ക് കിട്ടുന്ന സ്വീകാര്യതയിൽ അദ്ദേഹം വളരെ അസ്വസ്ഥനാണ് .അത് പരസ്യമായി അദ്ദേഹം പൊതുവേദികളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ആറാട്ട് അണ്ണൻ എന്നുപറയുന്ന വ്യക്തിയുമായുള്ള സൗഹൃദം ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. സിനിമകളിലേക്ക് എത്താനുള്ള വഴികൾ ആയിട്ടാണ് ഈ ഷോർട്ട് ഫിലിമുകളെ കാണുന്നത് തന്നെ നായകനാക്കി കൊണ്ടുള്ള സിനിമകൾ ഏറെ വൈകാതെ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്’- അലിൻ പറയുന്നു.

Share
Leave a Comment