കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജറും സോഷ്യല്‍ മീഡിയ ഇൻഫ്‌ലൂവൻസറുമായ ചങ്ങനാശേരി സ്വദേശിനി നിധി കുര്യൻ അറസ്റ്റിൽ. ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിധി വാകത്താനം പോലീസിന്റെ പിടിയിലായത്.
പുരാവസ്തു നല്‍കാമെന്നു പറഞ്ഞ് യുവതി മറ്റ് പലരില്‍ നിന്നും പണം തട്ടിയതെന്ന് പോലീസ് പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സോഷ്യല്‍ മീഡിയയിൽ കാറില്‍ ഇന്ത്യ മുഴുവൻ യാത്ര ചെയ്തതിന്റെ വിശേഷങ്ങള്‍ നിധി കുര്യൻ പങ്കുവച്ചിരുന്നു.
Leave a Comment