KeralaLatest News

‘രാഹുൽ മാങ്കൂട്ടം ചോദ്യംചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവശുദ്ധിയെ, മറുപടി പറയേണ്ടത് മുരളി’

രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെ അധിക്ഷേപിച്ചതിനെതിരെ രൂക്ഷ വിമർശനം. തന്തയ്ക്ക് പിറക്കാത്തവൾ എന്ന് വിളിച്ചതിലൂടെ അന്തരിച്ച കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മയെ ആണ് അധിക്ഷേപിച്ചതെന്നും ഇതിന്റെ മറുപടി സഹോദരനായ കെ മുരളീധരൻ രാഹുൽ മാങ്കൂട്ടത്തിന് കൊടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം , ശ്രീമതി പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവൾ എന്നാണ് വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിത്? പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ ? ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്? തെരുവുഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് .

രാഹുൽ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പദ്മജയെ അല്ല, തന്തക്ക് പിറക്കാത്തവൾ എന്ന് പദ്മജയെ വിളിക്കുമ്പോൾ കരുണാകരൻ്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്. ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരൻ്റെതാണ് .

പാർട്ടി വിട്ട സഹോദരിയെ അധിക്ഷേപിക്കാൻ രാഹുൽ മാങ്കൂട്ടം ചോദ്യം ചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവ ശുദ്ധിയെ ആണ് . സ്വന്തം അമ്മയെ ഒരു തെരുവു ഗുണ്ട അസഭ്യം വിളിക്കുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ. മുരളീധരന് അമ്മയുടെയും അച്ഛൻ്റെയും ആത്മാവ് മാപ്പു കൊടുക്കില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button